Connect with us

Kannur

ബി.എസ്‌.സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്സിൽ സീറ്റൊഴിവ്

Published

on

Share our post

വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്‌.സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്.

താൽപര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 0490 2353600, 6282393203, 7293554722.


Share our post

Kannur

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

Published

on

Share our post

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.രോ​ഗാ​ണു​ക്ക​ൾ ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യാ​ൽ ആ​രോ​ഗ്യ രം​ഗ​ത്തും വി​ക​സ​ന കാ​ര്യ​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ രം​ഗ​ത്തും കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ കൃ​ത്യ​മാ​യ വി​ദ​ഗ്ധ നി​ർ​ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യും അ​നാ​വ​ശ്യ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര​മാ​യ പ്രശ്നങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ആ​ന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​നാ​വ​ശ്യ ഉ​പ​യോ​ഗം, ഇ​വ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​ബോ​ധ​മി​ല്ലാ​യ്മ ആ​ന്റി​ബ​യോ​ട്ടി​ക്ക് വി​ൽ​പ​ന​യി​ൽ നി​ല​വി​ലു​ള്ള നി​യ​മം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​ത്, വ​ർ​ധി​ച്ചു​വ​രു​ന്ന അ​ണു​ബാ​ധ​ക​ൾ, പ​ല ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ളും ഉ​ദ്ദേ​ശി​ച്ച ഫ​ലം ന​ൽ​കാ​ത്ത​ത്, വി​ദ​ഗ്ധ​രു​ടെ സേ​വ​നം കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാ​ത്ത​ത്, ചി​കി​ത്സ രം​ഗ​ത്ത് വ്യാ​ജ​രു​ടെ ക​ട​ന്നു​ക​യ​റ്റം, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും രോ​ഗനി​ർ​ണ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത എ​ന്നി​വ​യെ​ല്ലാം രോ​ഗാ​ണു​ക്ക​ൾ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ ശേ​ഷി നേ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് പ​ല പു​തി​യ രോ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വി​നും ചി​ല പ​ഴ​യ രോ​ഗ​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വി​നും കാ​ര​ണ​മാ​കു​ന്ന​താ​യും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഇ​റ​ച്ചി​​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്കും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ത്ത​രം ഉ​പ​യോ​ഗം അ​നി​വാ​ര്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​വും ക്ര​മ​പ്ര​കാ​ര​വും മാ​ത്രം ആ​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​വി. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ​ല ക​ർ​ഷ​ക​രും ആ​ന്റി​ബ​യോ​ട്ടി​ക്ക് ഉ​പ​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Share our post
Continue Reading

Kannur

തിരയും തീരവും മാറും മുഖം മിനുക്കാൻ മാട്ടൂൽ ബീ്ച്ച്‌

Published

on

Share our post

മാട്ടൂൽ:തീരത്തിന്റെ സൗന്ദര്യംനുകരാനും ഉല്ലാസയാത്രയ്‌ക്കും വഴിയൊരുക്കി മാട്ടൂലിൽ ബീച്ച് ടൂറിസം പദ്ധതി. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനത്തേക്ക് കുതിക്കുന്ന പദ്ധതികളാണ് മാട്ടൂൽ സെൻട്രലിൽ തയ്യാറാക്കുക. ഒരുകോടിയോളം രൂപ ചെലവഴിച്ചാണ്‌ നിർമാണം. പെറ്റ് സ്റ്റേഷൻ സമീപത്താണ് ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നത്. കടലിനോടുചേർന്ന പ്രദേശത്ത് വാക് വേ, ഇരിപ്പിടം, സൗന്ദര്യ വിളക്ക്‌, കഫറ്റീരിയ, കുട്ടികളുടെ പാർക്ക്, ശുചിമുറി തുടങ്ങിയവ ഒരുക്കും. കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജും ബോട്ട് സർവീസും പദ്ധതിയുടെ ഭാഗമായുണ്ട്. കടലിലൂടെ ചൂട്ടാട് ബീച്ച് ഉൾപ്പടെയുള്ള പ്രദേശത്തേക്കുള്ള ഉല്ലാസ ബോട്ട് യാത്രയാണ് പ്രധാന ആകർഷണം.പ്രദേശത്തിന്റെ ടൂറിസം വികസനത്തോടൊപ്പം നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാകും പദ്ധതി. വിശദപദ്ധതി സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചു. എം. വിജിൻ എം.എൽ.എയാണ് പദ്ധതി വിഭാവനംചെയ്തത്.


Share our post
Continue Reading

Kannur

താലൂക്ക് തല അദാലത്ത്: പരാതികൾ നാളെ മുതൽ ഡിസംബർ ആറ് വരെ സ്വീകരിക്കും

Published

on

Share our post

കണ്ണൂർ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ നാളെ മുതൽ സ്വീകരിച്ചുതുടങ്ങും. ഡിസംബർ ആറ് വരെ പരാതികൾ സമർപ്പിക്കാം. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി , പി പ്രസാദ്, ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് കണ്ണൂർ ജില്ലയിൽ അദാലത്ത് നടക്കുന്നത്.

ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ്അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം.

പരാതി നൽകുന്നയാളുടെപേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ളഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.

അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.


Share our post
Continue Reading

Kerala7 hours ago

കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ തീരുമാനം

Kerala8 hours ago

ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിർത്തും

Kerala8 hours ago

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

Kerala8 hours ago

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

IRITTY8 hours ago

ഇരിട്ടി എം.ജി കോളേജില്‍ ശനിയാഴ്ച സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കും

KETTIYOOR8 hours ago

സ​ഹാ​യം കാത്ത് വൃ​ദ്ധ ദ​മ്പ​തി​ക​ൾ;​ സു​മ​ന​സ്സു​ക​ൾ ക​നി​യ​ണം

India9 hours ago

ഖത്തർ ബാങ്കിനെ വഞ്ചിച്ച് കള്ളപ്പണം വെളുപ്പിക്കൽ; പാനൂർ സ്വദേശിയെ ഇ. ഡി.അറസ്റ്റു ചെയ്തു

PERAVOOR9 hours ago

പേരാവൂരിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി

MATTANNOOR9 hours ago

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം പതിവ്; പ​രി​ഹാ​രം എ​ന്ന്?

Kannur10 hours ago

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!