കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം

ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ജി. ഐ. എസ്, കമ്പ്യൂട്ടർ എന്നിവയിലും മലയാളം, ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ആഗസ്ത് 10നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആന്റ് വൈൽഡ് ലൈഫ് വാർഡൻ, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ, ആറളം എഫ്. ഡി. എ, ഇരിട്ടി പി. ഒ, 670703, ഇമെയിൽ www.aralam.for@kerala.gov.inകൂടുതൽ വിവരങ്ങൾക്ക് http://www.forest.kerala.gov.in/ സന്ദർശിക്കുക. ഫോൺ: 04902493160