വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ

കിളിമാനൂർ: സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചൽ വിളക്കുപാറ തുണ്ടിൽ പറമ്പ് വീട്ടിൽ വിനീത് (29) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കിളിമാനൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.