ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു
കാടാച്ചിറ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു.ആഡൂരിലെ ആലാട്ട് കുന്നുമ്പ്രം എം.ചന്ദ്രൻ (75) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30 ന് പനോന്നേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ചന്ദ്രനെ കൂത്ത്പറമ്പ് ഭാഗത്ത് നിന്നു വന്ന ബൈക്കാണ് ഇടിച്ചത്.
ആദ്യം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രിയോടെ മരണപെടുകയായിരുന്നു.
കുടുക്കിമൊട്ട യുണൈറ്റഡ് ട്രേഡേഴ്സിലെ ജീവനക്കാരൻ ആണ്ചന്ദ്രൻ.
ഭാര്യ: പി.വി.ലളിത (അധ്യാപിക, ഭാവന അങ്കണവാടി പൊതുവാച്ചേരി).
മക്കൾ : പി.വി.ദിൻല, പി.വി.ദിഷ്ണു.
മരുമകൻ : ഷനോജ് (കോയ്യോട്):
സഹോദരൻ : എം. രവീന്ദ്രൻ.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മാളികപറമ്പിൽ. ബൈക്ക് യാത്രക്കാരായ ദമ്പതിമാരും പരിക്കേറ്റ് ചികിത്സയിലാണ്.
