ഡാര്‍ജിലിങ്ങിലെ തേയിലത്തോട്ടങ്ങളും പര്‍വതങ്ങളും; പൂജ അവധിക്ക് പാക്കേജുമായി റെയില്‍വേ

Share our post

ഇക്കൊല്ലത്തെ പൂജ അവധിക്കാലത്തേക്കുള്ള യാത്ര പാക്കേജുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ക്വീന്‍ ഓഫ് ഹില്‍സ് ‘(EHR118) എന്ന പാക്കേജിനായി ഇപ്പോള്‍ ബുക്ക് ചെയ്യനാകും.

അഞ്ച് രാത്രികളും ആറ് പകലുകളുമുള്ള ഈ യാത്രയില്‍ ബംഗാളിലെയും സിക്കിമിലെയും പ്രശസ്തമായ പര്‍വതങ്ങളും തേയിലത്തോട്ടങ്ങളും വനപ്രദേശങ്ങളും സന്ദര്‍ശിക്കാം.

ഒക്ടോബര്‍ 21 രാത്രി പത്തരക്ക്, സീല്‍ദാ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. അടുത്ത ദിവസം തന്നെ യാത്ര ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ഡാര്‍ജിലിങ്ങില്‍ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ ഖാങ്ചെന്‍ഡ്സോംഗയുടെ മുകളിലുള്ള ടൈഗര്‍ ഹില്‍സ്, ബറ്റാസിയ ലൂപ്പിലെ ഘൂം മൊണാസ്ട്രി, ഹിമാലയന്‍ മൗണ്ടനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എന്‍ സുവോളജിക്കല്‍ പാര്‍ക്ക്, ടെന്‍സിങ് റോക്ക്, ടീ ഗാര്‍ഡന്‍, ജാപ്പനീസ് ക്ഷേത്രം തുടങ്ങിവ ഈ യാത്രയില്‍ സന്ദര്‍ശിക്കാനാകും.

25 ന് സിലിഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തിരിച്ചുള്ള യാത്ര പുറപ്പെടുക. തേര്‍ഡ് എ.സി ചാര്‍ട്ടഡ് കോച്ചിലായിരിക്കും യാത്ര. ഭക്ഷണവും സ്റ്റാര്‍ ഹോട്ടല്‍ താമസവും കാഴ്ചകള്‍ കാണാനുള്ള യാത്രകളും പാക്കേജിന്റെ ഭാഗമാണ്. സിംഗിള്‍ ഷെയറിങ് ഒരാള്‍ക്ക് 31,150, ഡബിള്‍ ഷെയറിങ് ഒരാള്‍ക്ക് 22,000, ട്രിപ്പിള്‍ ഷെയറിങ് ഒരാള്‍ക്ക് 21,150 എന്നിങ്ങനെയാണ് പാക്കേജ് നിരക്ക്.

അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 19,350 (കിടക്കയുള്ളത്), 17,850 (കിടക്കയില്ലാതെ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി irctctoursim എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!