സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ ബുധനാഴ്‌‌ച അടച്ചിടും

Share our post

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐ.ടി എംപ്ലോയീസ്‌ യൂണിയന്റെ (എസ്‌.ഐ.ടി.ഇ.യു)യും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌.എ.സി.ഇ)യും നേതൃത്വത്തിലാണ്‌ സമരം.  

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുക, സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും ഇ– ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമെന്ന്‌ എസ്‌.ഐ.ടി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അബ്ദുൾ നാസർ കോഡൂർ, എഫ്‌.എ.സി.ഇ ജില്ലാ പ്രസിഡന്റ്‌ മഹർഷാ കളരിക്കൽ, അഷ്‌റഫ്‌ പട്ടാക്കൽ, കെ.പി. ഷിഹാബ്‌, പി. ജയസുധ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!