മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ എ.ആര്. ജോണ്സണ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള അംഗവുമായ നട്ടാശേരി ആലപ്പാട്ട് എ.ആര്. ജോണ്സണ് (72) അന്തരിച്ചു.
മനോരമ, മംഗളം, വിവിധ സായാഹ്ന പത്രങ്ങള്‍ എന്നിവിടങ്ങളിലായി അരനൂറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. തൃശൂർ, കോട്ടയം പ്രസ് ക്ലബുകളുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
തൃശൂര്‍ ആലപ്പാട്ട് ചൊവ്വൂക്കാരന്‍ കുടുംബാംഗമാണ്. അസുഖബാധിതനായി കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം രചിച്ച “ഓര്മ വച്ച നാള്‍മുതല്‍’ എന്ന പുസ്തകം ഞായറാഴ്ച പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു മരണം.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിൽ. ഭാര്യ: റജീന (സരസ്വതി). മകന്: ഗ്ലെനിന് ജോണ്സണ്. മരുമകള്‍: റിനു ഗ്ലെനിന്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30ന് നട്ടാശേരിയിലുള്ള വീട്ടില്‍ കൊണ്ടുവരും.