ചെറുപുഴയില്‍ മാത്രമല്ല, ചീക്കാടും ബ്ലാക്ക്മാന്‍, ഭീതിവിട്ടുമാറാതെ മലയോര മേഖല

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന്‍ വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ പോളിന്റെ വീട്ടുചുമരിലും മ്‌ളാങ്കുഴിയില്‍ ശാന്തവര്‍ഗീസിന്റെ വീടിന്റെ ഭിത്തിയിലും കരികൊണ്ടു ബ്‌ളാക്ക് മാനെന്നു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
പെരുന്തടം ചങ്ങാതിമുക്കിലെ കൃഷ്ണന്റെ വീട്ടിലെ വാതിലില്‍ ഇടിച്ചു ശബ്ദുമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചെറുപുഴ – പെരുങ്കുടല്‍ റോഡിലെ പടമാട്ടുമ്മല്‍ ജസ്റ്റിന്റെ വീട്ടിലെത്തിയ ബ്‌ളാക്ക് മാന്‍ കതകില്‍ചവുട്ടി ശബ്ദമുണ്ടാക്കുകയും ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്തു. ഈ സമയം വീട്ടമ്മയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ.
ഇവരുടെ ബഹളം കേട്ടു എത്തിയ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് പ്രദേശത്ത് അതിശക്തമായ തെരച്ചില്‍ നടത്തിയിരുന്നു. ജാഗ്രാതസമിതി രൂപീകരിച്ചാണ് ഇവര്‍ നാട്ടില്‍ കാവലിരുന്നത്.
ഇതോടെ ബ്‌ളാക്ക് മുന്‍ ഉള്‍വലിഞ്ഞുവെന്നു കരുതിയെങ്കിലും വീണ്ടും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ ബ്‌ളാക്ക് മാന്‍ ഒരാളല്ലെന്നാണ് പൊലിസ് പറയുന്നത്. ഓരോ സ്ഥലത്തും ഇറങ്ങുന്നത് ഒരുകൂട്ടമാളുകള്‍ വേറെവേറെയായിട്ടാണെന്നാണ് സൂചന. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കരികൊണ്ടു എഴുതുന്നതും ചുമരില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതും ഒരാള്‍ തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൈയ്യക്ഷരത്തിലുളള സാമ്യമാണ് ഇവര്‍ ഇതിനു കാരണമായി പറയുന്നത്. എന്നാല്‍ ബ്‌ളാക്ക് മാന്‍ ഭീതി ചെറുപുഴപഞ്ചായത്തിന് സമീപത്തുളള ഉദയഗിരിയിലും പടര്‍ന്നു കയറിയത് പൊലിസിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പഞ്ചായത്തിലെ തൊമരകാട്, ചീക്കാട് പ്രദേശങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം നടന്നതായി നാട്ടുകാര്‍ പറയുന്നു.
കതകും ജനലും മുട്ടി ശബ്ദമുണ്ടാക്കുകയാണ് ഇയാള്‍ പ്രധാനമായും ചെയ്തത്. തൊമരകാട് പ്രദേശത്തായിരുന്നു തുടക്കം. വെളളിയാഴ്ച്ച രാത്രി അജ്ഞാതന്‍ ചീക്കാടും പ്രത്യക്ഷപ്പെട്ടു. വാതിലുകളിലും ജനലുകളിലും മുട്ടി വീട്ടിലുളളവരെ ഉണര്‍ത്തുകയും വീട്ടുകാര്‍ കതകു തുറന്ന് പുറത്തിറങ്ങുമ്പോഴെക്കും ഓടിരക്ഷപ്പെടുകയായിരുന്നു. കറുത്തമുണ്ടുടുത്തും ദേഹത്ത് കരി ഓയില്‍ പുരട്ടിയുമാണ് സഞ്ചാരം. അതേ സമയം കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ചീക്കാട് പ്രദേശത്ത്ബ്‌ളാക്ക് മാന്റെ രംഗപ്രവേശം ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ട്.