കണ്ണൂരിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ : എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കാസർകോട് ഡിവിഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നും കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തെറിച്ചു വീഴുകയായിരുന്നു.