ആർ.സി ബുക്ക്‌ സ്‌മാർട്ട് കാർഡ് രൂപത്തിലാക്കും: മന്ത്രി ആന്റണി രാജു

Share our post

എ.ഐ ക്യാമറ കണ്ടാൽ കല്ലെറിയുന്ന സ്ഥാനത്ത് ഇപ്പോൾ ക്യാമറക്ക് പൂച്ചെണ്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ചുമുതൽ നോക്കിയാൽ അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞു. വാഹനീയം പരിപാടിയിലുടെ 10,000ത്തോളം പരാതികൾ പരിഹരിച്ചു. സംസ്ഥാനതലത്തിൽ പൊതുവായ പല വിഷയങ്ങളിലും  ജില്ലാ അദാലത്തിൽതന്നെ നടപടിയെടുക്കാനും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും കഴിഞ്ഞു. വാഹനീയം പരിപാടിയുടെ ചുവടുപിടിച്ച്‌  സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീരസദസ്സുകൾ സംഘടിപ്പിച്ചു. വനംവകുപ്പ് വനം സൗഹൃദ സദസ് സംഘടിപ്പിച്ചു. ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ നാല് മേഖലകളിലായി സെപ്തംബറിൽ അദാലത്ത് പോലെയുള്ള കാബിനറ്റ് മീറ്റിങ് നടത്തുമെന്നും  മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയിൽ ജോലിചെയ്യുന്ന ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.ജി. ഗോകുൽ, ഇടുക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജോ. ആർ.ടി.ഒ പി.എ. നസീർ, വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം. രമേഷ് (ചാലക്കുടി), പി.വി. വിജേഷ് (എൻഫോഴ്സ്‌മെന്റ് എറണാകുളം), എസ്. മഹേഷ് (ട്രാൻസ്‌പോർട്ട് കമീഷണറേറ്റ്) എന്നിവരാണ് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ നേടിയത്.

ട്രാൻസ്‌പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് അധ്യക്ഷനായി. അഡീഷണൽ കമീഷണർ പ്രമോജ് ശങ്കർ, നാറ്റ്പാക് ഡയറക്ടർ ഡോ. സംസങ്, ജോ. ട്രാൻസ്‌പോർട്ട് കമീഷണർ കെ. മനോജ് കുമാർ, ഷാജി മാധവൻ, ഐ.ഡി.ടി.ആർ ജോയിന്റ്‌ ഡയറക്ടർ കെ.എം. സൈഫുദ്ദീൻ എം.പി. ജെയിംസ് എന്നിവർ സംസാരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!