ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ഇനിമുതല്‍ ട്രഷറിയില്‍ സൂക്ഷിക്കും

Share our post

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കാലങ്ങളായി സ്‌കൂള്‍ അലമാരയിലാണ് ഏറെ പ്രാധനാന്യമര്‍ഹിക്കുന്ന ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതിനുളള പൂര്‍ണ്ണ ഉത്തരവാദിത്വം ലാബ് അസിസ്റ്റന്റുമാരെ ഏല്‍പ്പിച്ച് അടുത്തിടെയാണ് ഉത്തരവിറങ്ങിയത്.

ക്ലാസ് ഫോര്‍ ജീവനക്കാരാണ് ചോദ്യക്കടലാസിന് കാവല്‍ നില്‍ക്കേണ്ടതെന്നു കാണിച്ച് ലാബ് അസിസ്റ്റന്റുമാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരീക്ഷാ മാനുവല്‍ പരിഷ്‌ക്കരിച്ച് ഉത്തരവാദിത്വം ലാബ് അസ്റ്റിന്റുമാര്‍ക്ക് തന്നെ നല്‍കിയത്.

ഇതോടെ മിക്ക സ്‌കൂളുകളിലും പ്രിന്‍സിപ്പലും ലാബ് അസിസ്റ്റന്റും ചേര്‍ന്ന് ചോദ്യപേപ്പറിന് കവലിരിക്കേണ്ട അവസ്ഥയായിരുന്നു.

മലപ്പുറം കുഴിമണ്ണ സ്‌ക്കൂളിലെ ചോദ്യപേപ്പര്‍ മോഷണ പശ്ചാതലത്തിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍മാര്‍ നിലപാടെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!