പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം; മുൻ സൈനികൻ പിടിയിൽ  

Share our post

തിരുവനന്തപുരം: പൂവാറിൽ സ്കൂൾ വിദ്യാർത്ഥികളായ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ മുൻ സൈനികൻ പിടിയിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഇളയ പെൺകുട്ടി നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനമാണ്. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. സ്കൂളിലെ കൗൺസിലിം​ഗിനിടെയാണ് വിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് വനിത ശിശു വികസന വകുപ്പിൽ നിന്നുള്ള കൗൺസിലർ സ്കൂളിലെത്തിയത്. മൂത്ത പെൺകുട്ടിയാണ് വിവരം പറഞ്ഞത്. ഇളയ പെൺകുട്ടിയോട് കൂടി ചോദിച്ച് വിവരങ്ങൾ‌ ഉറപ്പാക്കിയ ശേഷം കൗൺസിലർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. ഇവർ‌ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഷാജിയെ പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് ഷാജി അറസ്റ്റിലായത്.

കുറച്ചുകാലം മുമ്പ് ഈ കുടുംബം ഷാജിയുടെ വീടിനടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആ സമയത്ത് പണം കൊടുത്ത് സഹായിച്ചിരുന്നു. മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്താണ് ഷാജി കുട്ടികളെ ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷത്തോളം ഈ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിരുന്നു. ഇളയ കുട്ടി ശാരീരികമായും മാനസികമായും വളരെ തകര്‍ന്ന അവസ്ഥയിലാണ്. വിവരം മാതാപിതാക്കളോട് പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കുട്ടികള്‍ പറഞ്ഞതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!