ഓണം ഫെയർ ആഗസ്ത് 18 മുതൽ

Share our post

സപ്ലൈകോ ഓണം ഫെയർ ഈ മാസം 18 മുതൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത ഒരുക്കും. ജില്ലാ ചന്തകൾ 19ന്‌ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറിൽ ലഭിക്കും.

ചന്തകളിലെ വിൽപ്പന വർധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാർക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ഒരു കൂപ്പൺ സൗജന്യമായിരിക്കും. ഈ കൂപ്പൺ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോമ്പോ ഓഫറുകൾ അടക്കം വമ്പിച്ച ഓഫറുകളാണ് നൽകുക. അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും. ആഗസ്റ്റ് പത്തോട് കൂടി എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോ വിൽപ്പനശാലകളിൽ ഉറപ്പ് വരുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!