പ്രണയം നടിച്ച് പീഡനം; പ്രതിക്കെതിരെ പോക്സോ കേസ്

മുഴപ്പിലങ്ങാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. മുഴപ്പിലങ്ങാട് മഠം സ്വദേശി ഷീജിത്ത് (33) നെ എടക്കാട് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത് കണ്ട രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.