ഭര്‍തൃമതിയായ യുവതിയെയും ഒന്നര വയസുളള കുഞ്ഞിനെയും കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെയും ഒന്നരവയസുളള പിഞ്ചുകുഞ്ഞിനെയും കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
പ്രവാസിയായ യുവാവിന്റെ പരാതിയിലാണ് പൊലിസ്‌കേസെടുത്തത്.ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്.
ഗള്‍ഫില്‍ ജോലിചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് പതിനഞ്ചുദിവസം മുന്‍പാണ് നാട്ടിലെത്തിയത്.അഞ്ചര വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ഭര്‍ത്താവ്‌നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ സി. ഐ വിനുമോഹന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.