തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ശുചിത്വ ഉപാധികൾ; പേരാവൂർ പഞ്ചായത്തിന് രണ്ടാം സ്ഥാനം

പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ശുചിത്വ ഉപാധികൾ നിർമിച്ചതിന് പേരാവൂർ പഞ്ചായത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം. നവ കേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ. ടി.എൻ. സീമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പുരസ്കാരം ഏറ്റുവാങ്ങി. അശ്വതി, അതുല്യ, സിന്ധു, രജനി എന്നിവരും സംബന്ധിച്ചു.