പോക്സോ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Share our post

കൽപ്പറ്റ: പോക്സോ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നൂൽപ്പുഴ തേലംമ്പറ്റ കോയാലിപുര കോളനി ഗണേശ് എന്ന ഗണപതി (54) യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാർ വിവിധ കേസുകളിലായി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത് .

പോക്സോ കേസിൽ വകുപ്പ് അഞ്ച് (എൻ) പ്രകാരം ജീവപര്യന്തവും (എൽ) പ്രകാരവും ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലങ്കിൽ കൂടുതൽ ശിക്ഷ അനുഭവിക്കണം.മൂന്ന് കേസിൽ ഓരോ ലക്ഷം രൂപ വീതം പിഴയും 506 വകുപ്പ് പ്രകാരം 5 വർഷം 25000 രൂപ പിഴയും 376 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും .

എന്നാൽ വകുപ്പ് 326 പ്രകാരം ഒരു കേസിൽ പ്രതി കുറ്റക്കാരനല്ലന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയുടെ രണ്ടാനച്ചനാണ് പ്രതി. പതിനാറ് വയസ്സുള്ളപ്പോഴാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.വിവരം പുറത്ത് പറഞാൽ കൊല്ലുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തു.

ലൈംഗിക പീഡനത്തിന് ശേഷം സ്ഥിരമായ മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തതിനാൽ കാഴ്ചക്കുറവുണ്ട് . ബത്തേരി പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. എല്ലാ ശിക്ഷയും പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതി.

കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാർ ആണ് അപൂർവ്വമായ ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്.അഡ്വ.യു.കെ. പ്രിയ, അഡ്വ.ജി.ബബിത എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!