Connect with us

Kannur

വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു

Published

on

Share our post

പള്ളിക്കുന്ന് : വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു.പള്ളിക്കുന്ന് സ്കൂളിന് സമീപം ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ദേശീയപാതയിൽ എ.കെ.ജി. ആസ്പത്രി പരിസരം മുതൽ പള്ളിക്കുന്നുവരെ റോഡിൽ മലിനജലം ഒഴുക്കിവിട്ട മീൻലോറി നാട്ടുകാരും ലോറിക്ക്‌ പിറകിൽ സഞ്ചരിച്ച വാഹനയാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. അസഹ്യമായ ദുർഗന്ധമാണ് ലോറിയിൽ നിന്ന് പുറന്തള്ളിയ മലിനജലത്തിനെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ലോറി സ്ഥലത്തുനിന്ന് മാറ്റിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽനിന്ന്‌ മീനുമായി മംഗളൂരുവിലേക്ക് പോകുകയാണെന്നാണ് ലോറിയിലെ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.

പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 20 പെട്ടിയോളം അയലയാണ് ലോറിയിലുള്ളതെന്ന് കണ്ടെത്തി. തുടർന്ന് ഇതുവഴി പോയ മറ്റ്‌ മീൻവണ്ടികളും നാട്ടുകാർ പരിശോധിച്ചു. മേയർ ടി.ഒ. മോഹനൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ് എന്നിവർ സ്ഥലത്തെത്തി.

യാത്ര നിയമം മറികടന്ന്

മീൻ കയറ്റിയ വാഹനങ്ങൾ റോഡിൽ വെള്ളമൊഴുക്കുന്നത് ശിക്ഷാർഹമാണെങ്കിലും നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ദേശീയപാതയിൽ അങ്ങോളമിങ്ങോളം ദുർഗന്ധപൂരിതമാക്കി ഗതാഗതം നടത്തുന്ന മീൻവണ്ടികളുടെ കാഴ്ച അപൂർവമല്ല.

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ഇത്തരം വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. റോഡിൽ ഒഴുക്കുന്ന മത്സ്യക്കൊഴുപ്പ് കലർന്ന വെള്ളം പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതോടൊപ്പം ഇരുചക്ര വാഹനയാത്ര ദുഷ്‍കരമാരമാക്കുകയും ചെയ്യും.ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Trending

error: Content is protected !!