പേരാവൂരിൽ ബൈക്കപകടത്തിൽ വ്യാപാരിക്ക് പരിക്ക്; ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയതായി പരാതി

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതായി പരാതി.
അപകടത്തിൽ പരിക്കേറ്റ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരി ആർടെക് രാജേഷ് സ്വകാര്യാസ്പത്രിയിൽ ചികിത്സ തേടി.രാജേഷിനെ ഇടിച്ചിട്ട ശേഷം യുവാവ് ബൈക്ക് നിർത്താതെ സ്ഥലം വിടുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കുന്നതിന് പകരം നിർത്താതെ പോയ യുവാവിനെതിരെ രാജേഷ് പേരാവൂർ പോലീസിൽ പരാതി നല്കി.
ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്കുടമയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കൊളേജ് വിദ്യാർഥിയാണ് ബൈക്കോടിച്ചതെന്ന് കാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.