പേരാവൂർ തെറ്റുവഴിയിൽ ആദിവാസികൾക്ക് മർദ്ദനം; ഏഴ് പേർക്കെതിരെ കേസ്

പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആദിവാസികൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ (23), തങ്ക (39) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പുളിഞ്ചോട് സ്വദേശികളായ രമേശൻ, സുജേഷ്, സജേഷ്, സജീവൻ, ദയ്മൻ, അപ്പു, ശ്രീജിത്ത് എന്നിവർക്കെതെിരെയാണ് എസ്.സി/ എസ്.ടി ആക്ട് ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തത്.