ആലുവ കൊലപാതകം: കുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന്​ കോടതി

Share our post

[tps_title][/tps_title]

കൊച്ചി: ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന്​ നീക്കണമെന്ന്​ കോടതി. കുട്ടിയുടെ പേരോ ചിത്രമോ മറ്റ്​ വിശദാംശങ്ങളോ ഒന്നും പ്രസിദ്ധീകരിക്കരുതെന്നും എറണാകുളം പോക്​സോ കോടതി നിർദേശിച്ചു. കവല പ്രസംഗങ്ങളിൽ കുട്ടിയുടെ പേര്​ പറയാൻ പാടില്ലെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്​.

പ്രതിയുടെ ചിത്രം പത്രങ്ങളിൽ വന്നശേഷം തിരിച്ചറിയൽ പരേഡ്​ നടത്തുന്നത്​ എന്തിനാണെന്നും അന്വേഷണ സംഘത്തോ​ട്​ കോടതി ചോദിച്ചു. തിരിച്ചറിയൽ പരേഡ്​ നടത്തിയശേഷം തിരികെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്​റ്റഡിയിൽ വിടുകയായിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം ആഗസ്​റ്റ്​ 10ന് രാവിലെ 11ന്​ തിരികെ ഹാജരാക്കാനാണ്​ നിർദേശം.

എറണാകുളം പോക്സോ കോടതി പത്ത് ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇയാളെ സംബന്ധിച്ച പല സുപ്രധാന വിവരങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബുധനാഴ്ച മുതൽ പ്രതിയുമായി തെളിവെടുപ്പ് നടത്തും. പ്രതിയുടെ ആധാർ കാർഡ് പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ്​ നൽകണമെന്നുമാണ് പ്രതി കോടതിയിൽ ആവശ്യപ്പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!