Connect with us

Kerala

എൻ.സി.സി കാഡറ്റുകളുടെ ഗ്രേസ്​ മാർക്ക്​ ഉയർത്തി

Published

on

Share our post

തിരുവനന്തപുരം: എൻ.സി.സി കാഡറ്റുകൾക്കുള്ള ഗ്രേസ്​ മാർക്ക്​ ഉയർത്തി സർക്കാർ ഉത്തരവ്​. റിപ്പബ്ലിക്​ ദിന പരേഡ്​ ക്യാമ്പ്​/ താൽ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ നൗ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ വായു സൈനിക്​ ക്യാമ്പ്​/എസ്​.പി.എൽ.എൻ.ഐ.സി/ യൂത്ത്​ എക്സ്​ചേഞ്ച്​ പോഗ്രാം എന്നിവയിൽ പ​ങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക്​ 40 മാർക്കാക്കി ഉയർത്തി.

നാഷനൽ ഇന്‍റഗ്രേഷൻ ക്യാമ്പ്​/ ഏക്​ ഭാരത്​ ശ്രേഷ്ഠ ഭാരത്​ / റോക്ക്​ ​ൈക്ലംബിങ്​ ട്രെയിനിങ്​ ക്യാമ്പ്​/ അഡ്വാൻസ്​ ലീഡർഷിപ് ക്യാമ്പ്​/ ബേസിക്​ ലീഡർഷിപ് ക്യാമ്പ്​/ ട്രക്കിങ്​ പ്രീ -ആർ.ഡി.സി/ അറ്റാച്ച്​മെന്‍റ്​ ക്യാമ്പ്​/ പ്രീ ടി.എസ്​.സി/ പ്രീ എൻ.എസ്​.സി/പ്രീ വി.എസ്​.സി/ ഐ.ജി.സി/ ബേസിക്​ പാരാകോഴ്​സ്​/ സെൻട്രലി ഓർഗനൈസ്​ഡ്​ ക്യാമ്പ്​ എന്നിവയിൽ പ​ങ്കെടുത്തവർക്ക്​ 25 മാർക്ക്​ നൽകുന്നത്​ 30 ആക്കി ഉയർത്തും. എന്നാൽ, 75 ശതമാനമോ അതിൽ കൂടുതലോ പരേഡ്​ ഹാജരുള്ളവർക്ക്​ നൽകിയിരുന്ന 20മാർക്ക്​ മാറ്റമില്ലാതെ തുടരും. മാമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി സിദ്ധാർഥ്​ എസ്. കുമാർ ഫയൽ ചെയ്ത കേസിലെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ്​ ഗ്രേസ്​ മാർക്ക്​ പരിഷ്​കരിച്ചുള്ള 2023 ഏപ്രിൽ 20​ലെയും മേയ്​ 15ലെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുകൾ ഭേദഗതി ചെയ്തത്​.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!