പരേഡ്: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം

സ്വാതന്ത്ര്യദിന പരേഡിന്റെ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം അനുവദിക്കണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശിച്ചു.
ഇക്കാര്യം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് യോഗം ആര്‍ ടി ഒയെ ചുമതലപ്പെടുത്തി. ആഗസ്ത് 10 മുതല്‍ 13 വരെ നടക്കുന്ന റിഹേഴ്സല്‍ പരേഡിനും സ്വാതന്ത്ര്യ ദിനത്തിലും യാത്രാ സൗജന്യം അനുവദിക്കും.