തളിപ്പറമ്പിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം

തളിപ്പറമ്പ് : തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.