അങ്കണവാടി വര്‍ക്കര്‍- ഹെല്‍പ്പര്‍; അഭിമുഖം

Share our post

തളിപ്പറമ്പ്: അഡീഷണല്‍ – 2 ഐ. സി. ഡി. എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ നടുവില്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

അറിയിപ്പ് ലഭിക്കാത്തവര്‍ തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ. സി. ഡി .എസ് ആലക്കോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2255128, 8281223990.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!