വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമം

പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. കെ. പ്രശാന്ത് ക്ലാസെടുത്തു
സംസ്ഥാന കൗൺസിലർ എൻ.പി. പ്രമോദ്, ജില്ലാ ഭാരവാഹികളായ എസ്. ഓമനക്കുട്ടൻ, എൻ.പി. സുധാകരൻ, കെ.പി. ശ്രീധരൻ, താലൂക്ക് ഭാരവാഹികളായ പി.ആർ. ജയൻ, ബി.കെ. മുരളീധരൻ, കെ.പി. ബൈജു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.