കെ.എസ്.എസ്.എഫ് പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ആദരവും

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഉന്നതവിജയികൾക്കുള്ള ആദരവും നടന്നു. വാർഡ് മെമ്പർ എം. ഷൈലജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോസഫ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കെ. ഗോപാലൻ, വി. രഘുനാഥൻ, സി.എം. ഇന്ദിര ഭാസ്‌കരൻ, ഡോ.വി. രാമചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, എം. അനന്തൻ, കെ.എ. ചന്ദ്രമതി, കൂട്ട ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.