പുസ്തക ചലഞ്ചും കവി ശരത് ബാബുവിന് സ്വീകരണവും

കുനിത്തല : നാൽപ്പാടി നായനാർ സ്മാരക വായനശാല പുസ്തകചലഞ്ചും ആശയം ബുക്സ് ബഷീർ സ്മാരക പുരസ്‌കാര ജേതാവ് ശരത് ബാബു പേരാവൂരിന് ആദരവും നൽകി.
സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.കലേഷ് അധ്യക്ഷത വഹിച്ചു.വായനശാല സെക്രെട്ടറി എ. പി.ധനേഷ്, ടി.പ്രദീപൻ, ടി. കെ.മഹിജ, ടി. കെ. ഷാജിന എന്നിവർ സംസാരിച്ചു.