ഓണത്തിന്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ

Share our post

തിരുവനന്തപുരം : ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയിൽവെ.

ആഗസ്ത്‌ 24, 31, സെപ്‌തംബർ ഏഴ്‌ തീയതികളിൽ രാത്രി ഒമ്പതിന്‌ എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ 06046 എറണാകുളം- ഡോ. എം. ജി. ആർ സെൻട്രൽ ട്രെയിൻ സർവീസ്‌ നടത്തും.

ആഗസ്ത്‌ 25, സെപ്‌തംബർ ഒന്ന്‌, എട്ട്‌ തീയതികളിൽ ചെന്നൈയിൽ നിന്ന്‌ തിരിച്ചും (06045) ട്രെയിൻ സർവീസ്‌ നടത്തും.

താംബരം- മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ (06041) ആഗസ്ത്‌ 22, 29, സെപ്‌തംബർ അഞ്ച്‌ തീയതികളിൽ പകൽ 1.30ന്‌ താംബരത്തുനിന്ന്‌ പുറപ്പെടും.

ആഗസ്ത്‌ 23, 30, സെപ്‌തംബർ ആറ്‌ തീയതികളിൽ മംഗളൂരുവിൽ നിന്ന്‌ (06042) ട്രെയിൻ തിരികെ താംബരത്തേക്ക്‌ പുറപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!