കേരള കേന്ദ്ര സർവകലാശാല പി.ജി. പ്രവേശനം: രജിസ്ട്രേഷൻ ഓഗസ്റ്റ് ഏഴുവരെ

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് ഏഴിന് രാത്രി 11.59 വരെ രജിസ്റ്റർചെയ്യാം. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സി.യു.ഇ.ടി.യിൽ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് പെരിയയിലെ കേന്ദ്ര സർവകലാശാലയിലുള്ളത്. വെബ്‌സൈറ്റ്: www.cukerala.ac.in. ഇ-മെയിൽ: admissions@cukerala.ac.in.