സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ; ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു

Share our post

തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു.

ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം ഈ ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിതകാലം അവിടെ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് നേരത്തേതന്നെ കർശന നിർദേശമുള്ളതാണ്.

എൻജിനിയർ, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, വെൽഫെയർ വർക്കർമാർ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതിൽ പ്രധാനം .നിർബന്ധിത സേവനത്തിനായി ഈ ജില്ലകളിൽ നിയമിക്കപ്പെടുന്നവർക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നൽകുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും.

ഐ.എ.എസ്., കെ.എ.എസ്., സെക്രട്ടേറിയറ്റ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സേവനം പ്രോത്സാഹിപ്പിക്കാൻ ആർജിത അവധിയിൽ ഇളവുകൾ നൽകുന്നതും പരിഗണനയിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!