Kannur
പാര്‍ട്ടി ഗ്രാമത്തെ കുറിച്ചു അപകീര്‍ത്തികരമായ പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസ്
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി. എം പാര്‍ട്ടി ഗ്രാമമായ കോറോം നാടിനെക്കുറിച്ച് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ടി. പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
സി.പി.ഐ .എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ജൂലൈ 18ന് നടന്ന ചര്‍ച്ചയില്‍ പയ്യന്നൂര്‍ കോറോം നാടിനെയും സി.പി.ഐ. എമ്മിനെയും അപമാനിച്ചെന്നാണ് പരാതി.
പയ്യന്നൂര്‍ കോറോത്ത് മുന്നൂറോളം സി.പി.ഐ. എം പ്രവര്‍ത്തകര്‍ ദളിത് സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ക്ക് മാസങ്ങളോളം അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയേണ്ടി വന്നുവെന്നുമായിരുന്നു ടി. പി. ജയചന്ദ്രന്റെ പരാമര്‍ശം.
ഇങ്ങനെയൊരു സംഭവം കോറോം പ്രദേശത്ത് നാളിതുവരെ നടക്കാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് വിശദീകരിച്ചുകൊണ്ടു സി.പി. എം പ്രാദേശിക നേതൃത്വം രംഗത്തുവന്നിരുന്നു.
പൂര്‍ണമായും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതും ജനങ്ങള്‍ ഐക്യത്തോടെ സഹവസിക്കുന്നതുമായ പ്രദേശത്തെ കുറിച്ച് ബി.ജെ.പി പ്രതിനിധി നടത്തിയ പരാമര്‍ശം സി.പി.ഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയും കോറോം നാടിനെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ വേണ്ടിയുമുള്ളതാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അക്രമിച്ചുവെന്ന പ്രസ്താവന പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ളതാണ്.
യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും സമൂഹത്തില്‍ വിഭാഗീയതയും വെറുപ്പും ഉണ്ടാക്കിയെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രസ്താവക്ക് പിന്നിലുള്ളത്. നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കോറോം നാടിനെയും സി.പി.ഐ എമ്മിനെയും അപമാനിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയ ടി. പി. ജയചന്ദ്രനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് സി.പി.ഐ എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പു പയ്യന്നൂര്‍ ഡി.വൈ.എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്