15-കാരിയെ പീഡിപ്പിപ്പിച്ചെന്ന കേസ്: ജ്യോത്സ്യന്‍ പിടിയില്‍

Share our post

കോട്ടയം: വൈക്കത്ത് 15 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി വിപുരം സ്വദേശി സുദര്‍ശനന്‍ (56) പിടിയിൽ. 2022 നവംബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.

വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിലും വൈക്കം പൊലീസിലും വിവരം അറിയിച്ചത്.ജൂലായ് 12ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.

വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

പിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പണവും സ്വാധീനവുമുള്ള പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരം പൊലീസാണ് ആദ്യം നല്‍കിയതെന്നും കുടുംബം ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!