നടുവിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ജൂലെെ 30ന്; യു.ഡി.എഫും എൽ.ഡി.എഫും സംരക്ഷണ മുന്നണിയും രംഗത്ത്

Share our post

നടുവിൽ : യു.ഡി.എഫ്. ഭരിക്കുന്ന നടുവിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 30-ന്. ഐ.ഡി കാർഡ് വിതരണം വ്യാഴാഴ്ച അവസാനിച്ചു. ഇത്തവണയും യു.ഡി.എഫ്. ഘടകകക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നേരത്തെ നടത്തി.

എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം സംരക്ഷണ മുന്നണി എന്ന പേരിൽ ഏഴ് സ്ഥാനാർഥികളെ നിർത്തിയത് യു.ഡിഎഫിനു തിരിച്ചടിയായി. സജീവ കോൺഗ്രസ് പ്രവർത്തകരാണ് ഈ പാനലിൽ മത്സരിക്കുന്നത്.

ഇടതു മുന്നണിയും സഹകരണ ജനാധിപത്യ മുന്നണി രൂപവത്കരിച്ച് മത്സര രംഗത്തുണ്ട്. സ്ഥാനാർഥി പര്യടനവും പൊതുയോഗങ്ങളും നടത്തി പ്രചാരണത്തിനും ഇറങ്ങി.

13 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 43 സ്ഥാനാർഥികളാണ് ഒടുവിൽ അവശേഷിക്കുന്നത്. ആദ്യമായാണ് ഇത്രയും സ്ഥാനാർഥികൾ ബാങ്ക് തിരഞ്ഞെടുപ്പിനുണ്ടാകുന്നത്.

2013ൽ അവസാന ദിവസം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണുണ്ടായത്. 2018ൽ മത്സരിക്കാതെ മാറിനിന്നതിനാൽ യു.ഡി.എഫ് എതിരില്ലാതെ ജയിച്ചു.

2008ൽ നടന്ന തിരഞ്ഞെടുപ്പ് സംസ്ഥാനതലത്തിൽ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. സി.പി.എം. ബാങ്ക് ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായി രംഗത്തുവന്നതാണ് കാരണം. ആ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു ജയം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആയിരത്തിലധികം കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാർഥികൾ

അബ്ദുൾ ഷുക്കൂർ, സി.എ. അനീസ്, ചപ്പന്റകത്ത് അബുബക്കർ, ജോർജ് നെല്ലുവേലിൽ, പാലപ്പുറത്ത് ദേവസ്യ, ബിജു കൂവത്തോട്ട്, സണ്ണി അഗസ്റ്റിൻ തുണ്ടത്തിൽ, സാലുമോൻ പള്ളിത്തറ (ജനറൽ). മുരളീധരൻ കൂനത്തറ വീട് (നിക്ഷേപ സംവരണം), മായ കെ. ശശിധരൻ, മീനമ്മ ജോസഫ്,ര ഞ്ചു ജോസ് കട്ടക്കയം (വനിത സംവരണം), ബിജു പ്രാൻ (പട്ടികവർഗം).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!