സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍; ജീവനക്കാര്‍ക്കെതിരെ കേസ്

ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ യാത്രക്കാരുടെ ജീവന്‍ പണയം വെച്ചുമത്സര ഓട്ടം നടത്തിയ സ്വകാര്യ്യ ബസുകള്‍ ചക്കരക്കല്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരി കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂര്‍ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി ജില്ലാ കണ്ണുര്‍ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ് ബസുകളാണ് വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നുമണിക്ക് പൊലിസ് പിടികൂടിയത്.
അരവിന്ദം ബസ് ജീവനക്കാരായ ഷാജി, ജിതിന്‍, സുധീര്‍, ശ്രേയസ് ബസ് ജീവനക്കാരായ ഷാജി, സുജിത്ത്, ദിനേശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം വരുത്തും വിധം ചക്കരക്കല്‍ മുതല്‍ മൗവ്വഞ്ചേരി വരെ ബസുകള്‍ കുട്ടിയിടിച്ചുള്ള മത്സര ഓട്ടം നടത്തുന്ന ദൃശ്യം യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് ബസുകളെ പിന്തുടര്‍ന്ന് പൊലിസ്പിടികൂടുകയായിരുന്നു. ഇരു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ആര്‍. ടി. ഒ വിന് റിപ്പോര്‍ട്ട് ചെയ്യുമെന്നു ശ്രീജിത്ത് കോടെരി പറഞ്ഞു.
അപകടം വരുത്തുന്ന വിധത്തിലുള്ള മത്സരയോട്ടം നടത്തുന്ന ബസുകളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ ഗതാഗതകുരുക്ക് ഏറെയുളള ചെറുനഗരങ്ങളിലൊന്നാണ് ചക്കരക്കല്‍.
അവിടെയാണ് വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി സ്വകാര്യബസുകള്‍ മരണപാച്ചില്‍ നടത്തുന്നത്.ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.