പറശ്ശിനിക്കടവിൽ നിന്ന് ബത്തേരിക്ക് കെ.എസ്.ആർ.ടി.സി

കണ്ണൂർ : പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. പറശ്ശിനിക്കടവിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി വഴി 9.30-ന് ബത്തേരിയിൽ എത്തും. വൈകിട്ട് നാലിന് ബത്തേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഒൻപതിന് പറശ്ശിനിക്കടവിൽ എത്തും.