യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

സംസ്ഥാന യുവജന ക്ഷേമബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തിൽ നാമനിർദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയിൽ പ്രായമുളള യുവജനങ്ങളെയാണ് നാമനിർദേശം ചെയ്യേണ്ടത്.

സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം), മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നാമ നിർദേശം ചെയ്യാം. പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും.

യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലാതലത്തിൽ നിന്നും തെരെഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.

ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബിനെയാണ് സംസ്ഥാനതല അവാർഡിനായി പരിഗണിക്കുക. സംസ്ഥാനതല അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.
അപേക്ഷ സമർപ്പിക്കാനുളള അവസാന തീയ്യതി ആഗസ്റ്റ് 10.

മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോറം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്ബ് സൈറ്റിൽ ലഭിക്കും. www.ksywb.kerala.gov.in. ഫോൺ : 04972 705460.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!