കര്‍ണാടകയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം

Share our post

കര്‍ണാടക :കര്‍ണാടകയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലെ പ്രവേശനത്തിന് ജൂലായ് 27-ന് വൈകീട്ട് ആറുവരെ https://cetonline.karnataka.gov.in/kea/ വഴി അപേക്ഷിക്കാം. പ്രവേശന ഏജന്‍സി, കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റിയാണ് (കെ.ഇ.എ).

നീറ്റ് യു.ജി 2023 യോഗ്യത നേടണം. ഗവണ്‍മെന്റ്/പ്രൈവറ്റ്/എന്‍.ആര്‍.ഐ/അദര്‍ എന്നിങ്ങനെ നാലുവിഭാഗം സീറ്റുകള്‍ ഉണ്ട്. ഗവണ്‍മെന്റ് സീറ്റിലേക്ക് കര്‍ണാടകക്കാര്‍ക്കാണ് അര്‍ഹത.

പ്രൈവറ്റ് സീറ്റുകളില്‍ കര്‍ണാടകക്കാര്‍ക്കായി സംവരണം ചെയത് സീറ്റുകളും അഖിലേന്ത്യാതലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകളും ഉണ്ട്. സ്വകാര്യ കോളേജുകളില്‍ 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകലും അഞ്ച് ശതമാനം മറ്റ് സീറ്റുകളുമാണ്.

കര്‍ണാടക്കാരല്ലാത്തവരെ പ്രൈവറ്റ് സീറ്റില്‍ അഖിലേന്ത്യാതലത്തില്‍ നികത്തുന്ന സീറ്റില്‍ പരിഗണിക്കും. അവര്‍ക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും കര്‍ണാടകത്തിലെ ഈ പ്രവേശനത്തിന് സംവരണ ആനുകൂല്യം ലഭിക്കില്ല.

ജനറല്‍ കാറ്റഗറിയിലേ അവരെ പരിഗണിക്കൂ. നീറ്റ് യു.ജി 2023-ല്‍ അവര്‍ക്ക് 50-ാം പെര്‍സന്റൈല്‍ കട്ട് ഓഫ് സ്‌കോര്‍ നേടണം.ആയുര്‍വേദ, യുനാനി, ഹോമിയോപ്പതി ബിരുദപ്രവേശനത്തിനും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!