Kannur
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ഏകദിന ക്യാമ്പ് നാളെ
കണ്ണൂർ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് “ലീഗൽ കോൺക്ലേവ്” നാളെ പയ്യാമ്പലം ഉമ്മൻചാണ്ടി നഗറിൽ വച്ച് നടത്തപ്പെടുന്നു.
ക്യാമ്പ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കണ്ണൂർ കോർപ്പറേഷൻ അഡ്വ. ടി. ഒ മോഹനൻ എന്നിവർ പങ്കെടുക്കും.
ക്യാമ്പിൽ യൂണിഫോം സിവിൽ കോഡ് എന്ന വിഷയത്തിൽ മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ടി. ആസഫ് അലി,ലീഡർഷിപ്പ് എന്ന വിഷയത്തിൽ മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി. സി വിജയരാജൻ എന്നിവർ ക്ലാസ് എടുക്കും.
Kannur
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
Kannur
തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു
തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
Kannur
സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ
തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട് കുടുംബത്തിന് കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക് കൊളുത്തി വീട് കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ് വീട് നിർമിച്ചത്. വീട്ടുമുറ്റത്ത് ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ് സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ് കമീഷണർ കെ എസ് സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ് എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ് എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ് സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന് ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു