കണ്ണൂർ ജില്ലയിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ചു

കണ്ണൂർ : ജില്ലയിൽ പത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ചു.
ഗവ. എച്ച്. എസ്. എസ് പാലയാട് (സയൻസ്), എ. കെ. ജി. എസ്. ജി. എച്ച്. എസ്. എസ് പെരളശേരി (ഹ്യൂമാനിറ്റീസ്), ജി. എച്ച്. എസ്. എസ് പാട്യം (സയൻസ്), ജി. എച്ച് .എസ്. എസ് ചട്ടുകപ്പാറ (ഹ്യൂമാനിറ്റീസ്), ചിറക്കൽ രാജാസ് എച്ച്. എസ്. എസ് (കൊമേഴ്സ്), മൊകേരി രാജീവ് ഗാന്ധി മെമ്മൊറിയൽ എച്ച്. എസ്. എസ് (കൊമേഴ്സ്), പടിയൂർ ജി. എച്ച്. എസ്. എസ് (ഹ്യൂമാനിറ്റീസ്), ജി. വി. എച്ച് .എസ്. എസ് കതിരൂർ (സയൻസ്), തലശേരി സേക്രഡ് ഹാർട് ഗേൾസ് എച്ച്. എസ്. എസ് (സയൻസ്), പെരിങ്ങത്തൂർ എൻ. എ .എം. എച്ച് .എസ്. എസ് (കൊമേഴ്സ്) എന്നീ സ്കൂളുകളിലാണ് അധിക ബാച്ച് അനുവദിച്ചത്.