പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്.എസ്. എസിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

പേരാവൂർ : തലശ്ശേരി അതിരൂപത ടീച്ചേർസ് ഗിൽഡിന്റെയും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും അഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
അതിരൂപതയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരേ സമയമാണ് പരിപാടി സംഘടിപ്പിച്ചത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്ക് പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ , സീനിയർ അസിസ്റ്റന്റ് മരിയ മഞ്ജു , മഞ്ജുഷ കുര്യൻ എന്നിവർ നേതൃത്വം നൽകി.