സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം

കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു.
സ്‌കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് മർക്കോസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.
പ്രഥമധ്യാപിക ജാൻസി തോമസ് ,വാർഡ് മെമ്പർ സുരുവി റിജോ, മദർ പി.ടി.എ പ്രസിഡന്റ്ആശാ രാജേഷ് , സ്‌കൂൾ ലീഡർ അൻസിൽ മരിയ റെന്നി,സാഹിത്യ സമാജം സെക്രട്ടറി ഷാരോൺ സജേഷ് എന്നിവർ സംസാരിച്ചു.