പേരാവൂർ പഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സമിതി കരട് റിപ്പോർട്ട് കൈമാറി

പേരാവൂർ : ശുചിത്വ പരിപാലന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി. സമിതി അംഗം കെ. ജയരാജനിൽ നിന്നും വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരൻ, സോഷ്യൽ ഓഡിറ്റ് സമിതി കോഡിനേറ്റർ നിഷാദ് മണത്തണ, സിബിച്ചൻ .കെ.ജോബ്, സുഹറ അസീസ്, യു.വി. റഹിം, ഷാനി ശശീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, സി. യമുന, നിഷ പ്രദീപൻ, നോഡൽ ഓഫീസർ പി.പി. സിനി തുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ പഞ്ചായത്ത് നടപ്പിലാക്കി ഹരിതസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ചാണ് ജനകീയ ഹരിത ഓഡിറ്റ് സമിതി കരട് റിപ്പോർട്ട് തയ്യാറാക്കിയത്.