നെടുംപൊയിൽ മാനന്തവാടി ചുരം പാത ശോചനീയാവസ്ഥയിൽ തുടരുന്നു

നെടുംപൊയിൽ: മാനന്തവാടി ചുരം പാത ശോചനീയാവസ്ഥയിൽ തുടരുന്നു. റോഡിലെ കുഴികളും റോഡരികിലെ കാടും ചരക്ക് വാഹന യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ദിവസേനെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയുടെ ഇപ്പോഴത്തെ അവസ്ഥ വാഹന യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കുഴികളും റോഡരികിലെ കാടും വാഹന വാഹന യാത്രക്കാർക്ക് വൻ ഭീഷണിയാണ് ഒരുക്കുന്നത്. ദിവസേനെ റോഡിന്റെ നടുഭാഗത്ത് തന്നെ വലിയ ഗർത്തം പോലെയാണ് കുഴികൾ രൂപപ്പെടുന്നത്.
മഴ കനത്തു പെയ്യുന്നതിനാൽ മലമുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കുഴികളിൽ തങ്ങി നിൽക്കുകയും വാഹന യാത്രക്കാർ ഉൾപ്പെടെയുള്ള ആളുകൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.കഴിഞ്ഞ ഉരുൾപൊട്ടൽ മൂലമാണ് പാത ഈ അവസ്ഥയിലായത്.
കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡ് അപകട ഭീഷണിയായതിനെ തുടർന്ന് ഈ പാതയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്.