ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി തുടങ്ങുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തെ കോഴ്സിന് എസ്. എസ്. എല്‍. സിയാണ് യോഗ്യത. പ്രായപരിധി 35 വയസ്. കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപയാണ് കോഴ്സ് ഫീ. താല്‍പര്യമുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് നാലിനകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകണം.
വിശദ വിവരങ്ങള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി. ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2835390. വെബ്സൈറ്റ്: www.iihtkannur.ac.in.