Connect with us

Kerala

38 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

Published

on

Share our post

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (വിവിധ വിഷയങ്ങൾ), കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് ലേബർ വെൽഫെയർ),ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) തുടങ്ങി സംസ്ഥാന,ജില്ലാതലം,സ്‌പെഷ്യൽ റിക്രൂട്ടമെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 38 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

20 തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കുംയൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 208/2021), ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 743/2021), പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 744/2021), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 520/2022),തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 247/2021),ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 507/2021), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസീയർ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 521/2022), ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1 (കാറ്റഗറി നമ്പർ 272/2020), ഭൂജല വകുപ്പിൽ ഫോർമാൻ/സ്റ്റോർ ഇൻ ചാർജ് (കാറ്റഗറി നമ്പർ 404/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനിയറിംഗ്) – ഒന്നാം എൻ.സി.എ പട്ടികജാതി, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 411/2020, 412/2020),ഭൂജല വകുപ്പിൽ സീനിയർ ഡ്രില്ലർ (കാറ്റഗറി നമ്പർ 254/2022),ആരോഗ്യ വകുപ്പിൽ പർച്ചേസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 314/2022), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ‘ആയ’ (കാറ്റഗറി നമ്പർ 21/2021), വിവിധ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 368/2021), കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 145/2021), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 370/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 457/2022), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 369/2021), വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 569/2021), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 261/2021) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധനതി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ബോ​ർ​ഡി​ൽ​ ​മാ​നേ​ജ​ർ​ ​ഖാ​ദി​ ​ഗ്രാ​മോ​ദ്യോ​ഗ് ​ഭ​വ​ൻ​/​ഗോ​ഡൗ​ൺ​ ​കീ​പ്പ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 62​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വെ​രി​ഫൈ​ ​ചെ​യ്യാ​ത്ത​വ​ർ​ക്ക് ​നാ​ളെ​ ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഇ.​ആ​ർ.14​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം​ .​

ഫോ​ൺ​:​ 0471​ 2546510.ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​പോ​ളി​ടെ​ക്നി​ക്സ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 64​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 27​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യ​ണം.


Share our post

Kerala

കേരളത്തിൽ നാളെ നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും,ഒരു ട്രെയിൻ സർവ്വീസ് റദ്ദാക്കി, രണ്ട് ട്രെയിൻ ഭാഗികമായി റദ്ദാക്കും

Published

on

Share our post

തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.

1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2) ഏപ്രിൽ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

3) ഏപ്രിൽ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

4) ഏപ്രിൽ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1) 2025 ഏപ്രിൽ 26 ന് മധുര ജംക്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

2). ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.


Share our post
Continue Reading

Kerala

ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന!

Published

on

Share our post

രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റേറ്റിംഗ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) പോലെയായിരിക്കും. കമ്പനികൾ അവരുടെ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിനുപുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾക്കുള്ള സുരക്ഷാ നിയമങ്ങളും സർക്കാർ രൂപീകരിക്കുന്നുണ്ട്. ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (IRTE) എന്നിവയുടെ ഒരു പരിപാടിയിലാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയ. ഇന്ത്യയിൽ ധാരാളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഓരോ വർഷവും ഏകദേശം 4.8 ലക്ഷം അപകടങ്ങൾ സംഭവിക്കുകയും അതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക റോഡ് സുരക്ഷയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സുരക്ഷിതമായ ഹൈവേകൾ നിർമ്മിക്കുന്നതിലും വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളും (ഇവി) പ്രോത്സാഹിപ്പിക്കപ്പെടുന്നു.


Share our post
Continue Reading

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1,396 കോടി രൂപ അനുവദിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1,396 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡുവാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 878 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 165 കോടി രൂപയുണ്ട്‌. മുൻസിപ്പാലിറ്റികൾക്ക്‌ 194 കോടി രൂപയും കോർപറേഷനുകൾക്ക്‌ 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്‌തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം. ഈ മാസം ആദ്യം 2,228 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചിരുന്നു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,150 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഒരു മാസത്തിനുള്ളിൽ 3,624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കും കടക്കാൻ ഇത്‌ സഹായകമാകും.


Share our post
Continue Reading

Trending

error: Content is protected !!