വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ട്രക്കിംഗിന് വിലക്ക്

വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കിയത്.
കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള മണ്ണെടുപ്പിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി.
മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് അറിയിച്ചു.