കനത്ത മഴയിൽ മാലൂരിൽ വീട് തകർന്നു

മാലൂർ: കനത്ത മഴയിൽ മാലൂർ സിറ്റി കാരപ്പാലത്തിനടുത്ത പൃത്തിയിൽ കരുണന്റെ വീട് തകർന്നു. അടുക്കളഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ചുമരുകൾക്കും മേൽക്കൂരയ്ക്കും കേടുപാടുകളുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആർക്കും പരിക്കില്ല. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി സംഭവ സ്ഥലം സന്ദർശിച്ചു.