മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ

Share our post

അടക്കാത്തോട്: മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ. കനത്തമഴയിൽ ഓവ് ചാലുകൾ മണ്ണ് നികന്ന് മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്.

ഇത് വ്യാപാരികൾക്ക് മാത്രമല്ല വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. മുൻ കാലങ്ങളിൽ മഴക്കാലത്തിൻ്റെ തുടക്കത്തിൽ ടൗണിലെ ഓവ് ചാലുകൾ മണ്ണ് നീക്കി ശുചീകരിച്ചിരുന്നു.

ഇക്കൊല്ലം അത്തരത്തിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ടൗൺ ശുചീകരണം ഉണ്ടായില്ല. ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലന്ന് വ്യാപാരികളും പറയുന്നു.

ഓവുചാലിലെയും മറ്റും മലിന ജലം റോഡിലൂടെ ഒഴുകുന്നത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുമെന്നും ആശങ്കയുണ്ട്.ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!