ബസ് ഇടിച്ചു തെറിച്ചുവീണു, റാസിഖിന് കിട്ടിയത് ജീവിത ടിക്കറ്റ്

കണ്ണൂർ: സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. സ്കൂട്ടർ യാത്രക്കാരൻ താവക്കര സ്വദേശി മുഹമ്മദ് റാസിഖിനെ കാലിന് ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപമാണ് സംഭവം.
താവക്കര ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് ഫോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സ്കൂട്ടറിലാണ് സ്വകാര്യ ബസ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരനും റോഡിലേക്ക് തെറിച്ച് വീഴുകയും ഓടിക്കൊണ്ടിരിക്കുന്ന ബസിനടിയിലാവുകയും ചെയ്തു. ഭാഗ്യത്തിന് റാസിഖിന്റെ ഒരു കാൽമാത്രമാണ് ബസിന്റെ പിൻചക്രത്തിനടിയിൽ പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ അപായം ഒഴിവായത്.